"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
അന്യസംസ്ഥാനക്ഷേത്രങ്ങൾ | ഹൈന്ദവം

അന്യസംസ്ഥാനക്ഷേത്രങ്ങൾ

കാമാഖ്യാ ക്ഷേത്രം

ഇതിഹാസ ബന്ധമുള്ള ക്ഷേത്രം. ദക്ഷ യാഗ സന്നിധിയിൽ സതീ ദേവിയുടെ ശരീരം ശൂലത്തിൽ കോർത്ത് താന്ധവ മാടിയപ്പോൾ പരിഭ്രാന്തരായ ദേവന്മാർ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. അപ്പോൾ മഹാവിഷ്ണു തന്റെ ചക്രായുധമുപയോഗിച്ചു ദേവിയുടെ ശരീരം ചിതറി തെറിപ്പിച്ചു.ദേവിയുടെ ശരീര ഭാഗങ്ങൾ പതിച്ച സ്ഥലത്തെല്ലാം ക്ഷേത്രങ്ങൾ ഉയരുകയും ശകതിപിഠങ്ങൾ എന്ന് അറിയപ്പെടുകയും ചെയ്തു. സതീ ദേവിയുടെ യോനീ ഭാഗം പതിച്ച സ്ഥലം ആണ് കാമാഖ്യാ ക്ഷേത്രം.ഇവിടെ ദേവി ഋതുമതിയാകുന്നു.ആസ്സാമിൽ നീലാചല പർവതത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ബൃഹദ്ദേശ്വര ക്ഷേത്രം

തമിഴ്‌നാട്ടിലെ തഞ്ചാവൂർ എന്ന സ്ഥലത്താണ് പ്രസിദ്ധമായ ദക്ഷിണമേരു എന്നറിയപ്പെടുന്ന ശ്രീ ബൃഹദ്ദേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദ്യകാലങ്ങളിൽ തിരുവുടയാർ കോവിൽ എന്ന പേരിലാണു ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. പെരിയ കോവിൽ എന്നും രാജരാജേശ്വരം കോവിൽ എന്നും ഇത് അറിയപ്പെടുന്നു. ചോള രാജവംശത്തിലെ പ്രമുഖനായ രാജരാജചോഴനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. എ.ഡി. 985-ൽ തുടങ്ങിയ ക്ഷേത്രനിർമ്മാണം 1013-ലാണ് പൂർത്തിയായത്. ശിവനാണ് പ്രധാന പ്രതിഷ്ഠ. പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത ഏക ക്ഷേത്രമായി ഇത് കണക്കാക്കപ്പെടുന്നു. പരമശിവനെ ലിംഗരൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

കൊല്ലംകോട്‌ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം

കന്യാകുമാരി ജില്ലയിലെ കൊല്ലംകോട് എന്ന മനോഹരമായ കടലോര ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ഭദ്രയായും രുദ്രയായും ദേവി ഇവിടെ 2 അംബലങ്ങളിലായിട്ടാണു കുടികൊള്ളുന്നത്. തെക്കന്‍ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വളരെ വ്യക്തമായി ദൃശ്യം ആകുന്ന തരത്തിലുള്ള ആചാരങ്ങളാണ്‌ ഇവിടെ നടന്നു വരുന്നത്‌. കൊടുങ്ങല്ലൂരില്‍ നിന്നും കന്യാകുമാരിദേവീ ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോകുന്ന യാത്രക്കിടയില്‍ ഒരു ബ്രാഹ്മിണ തീര്‍ത്ഥാടകന്‍ വഴിമധ്യേ ഇവിടുത്തെ "പുരക്കല്‍ ഭവനം" എന്ന ഒരു വീട്ടില്‍ വിശ്രമിക്കാനിടയായി. ആ സമയത്ത്‌ ആ ഭവനത്തില്‍ ഉണ്ടായിരുന്നത്‌ ഒരേ ഒരു വൃദ്ധ സ്‌ത്രീയായിരുന്നു.

ചെന്നകേശവ പെരുമാൾ ക്ഷേത്രം

കർണാടകാ സംസ്ഥാനത്തിൽ മൈസൂരിൽ നിന്നും 35 കിലോ മീറ്റർ അകലെ സോമനാഥപുര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു വിഷ്ണു ക്ഷേത്രമാണ് ചെന്ന കേശവ ക്ഷേത്രം. ക്രിസ്ത്വബ്ദം 1268 ൽ ഹൊയ്സാല രാജാവായിരുന്ന നരസിംഹൻ മൂന്നാമന്റെ സേനാ നായകനായിരുന്ന സോമനാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. ഹൊയ്സാല വാസ്തു വിദ്യയുടെ ഉത്തമ ദൃഷ്ടാന്തമാണ് ഈ ക്ഷേത്രം . ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഏറ്റെടുത്തിരിക്കുന്ന ഈ ക്ഷേത്രം ഇന്ന് പൂർണമായും സംരക്ഷിക്കപ്പെട്ട നിലയിലാണ്. എ ഡി 1268 ആയപ്പോഴേക്കും ഹൊയ്സാല രാജ വംശം 260 പൂർത്തീകരിച്ചിരുന്നു . ഇതിന്റെ ആഘോഷമെന്നോണം ക്ഷേത്രങ്ങൾ ധാരാളമായി പണി കഴിപ്പിച്ചിരുന്നു.

ഉഡുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

രുഗ്മിണി ഉപാസിച്ചിരുന്ന കൃഷ്ണ വിഗ്രഹം

സ്തംഭേശ്വര്‍ മഹാദേവന്‍

പ്രകൃതി പോലും ആരാധിക്കുന്ന ഗുജറാത്തിലെ സ്തംഭേശ്വര്‍ മഹാദേവന്‍ , കൂറ്റന്‍ തിരമാലകള്‍ ഉണ്ടാവുമ്പോള്‍ ക്ഷേത്രത്തിലെ ശിവലിംഗവും അതില്‍ മുങ്ങുന്നു, ഒരു ജലാഭിഷേകം പോലെ! ജലാഭിഷേകത്തിലൂടെയുള്ള പ്രകൃതിയുടെ ഈ ലിംഗാരാധന ദിവസവും രണ്ട് നേരമാണ് നടക്കുന്നത്. ഭക്തര്‍ ഈ കാഴ്ചകണ്ട് ഭക്തിയുടെ പരകോടിയിലെത്താനാണ് ഇവിടെയെത്തുന്നത്. പരമേശ്വരഭഗവാന്‍റെ സാന്നിധ്യം ഈ ക്ഷേത്രത്തില്‍ ശക്തമാണെന്നുമാണ് വിശ്വാസം. ഗുജറാത്തില്‍ ബറൂച്ച് ജില്ലയിലെ കവി ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ബ്രഹ്മഘട്ട് എന്ന ബൈത്തൂര്‍

ഉത്തര്‍ പ്രദേശില്‍ പോലും അത്രയോന്നും അറിയപ്പെടുന്ന ഒരു സ്ഥലമല്ല ബൈത്തൂര്‍. ബ്രഹ്മഘട്ട് എന്നായിരുന്നു ഈ സ്ഥലത്തിന്‍റെ പുരാതനനാമം. ലോകത്തിന്‍റെ കേന്ദ്രം ഇവിടെയാണെന്ന സങ്കല്‍പത്തിലാണ് ബ്രഹ്മാവ് ഇവിടെ യജ്ഞം നടത്താന്‍ തീരുമാനിച്ചതെന്നും വിശ്വസിക്കുന്നു. അങ്ങനെ ഗംഗാനദിയുടെ കരയിലുള്ള ബൈത്തൂരില്‍ ബ്രഹ്മാവ് യാഗം നടത്തിയതിനാല്‍ ബൈത്തൂരിന് ബ്രഹ്മാഘട്ട് എന്നും പേരുവന്നു.

കുമാരകോവില്‍. ക്ഷേത്രം വേളിമല

പ്രണയിതാക്കള്‍ക്ക് തൊഴാന്‍ ഒരു ക്ഷേത്രം. “എത്ര ജന്മങ്ങള്‍ കഴിഞ്ഞാലും എന്റെ പ്രണയം നിനക്ക് മാത്രമാണ്. ആഗ്രഹം ഒന്നേയുള്ളൂ, എന്നെന്നും നിന്നോടൊപ്പം ജീവിക്കാന്‍ കഴിയണം“- ഓരോ കാമുകീകാമുകന്മാരുടെയും ഹൃദയാഭിലാഷങ്ങള്‍ പ്രാര്‍ത്ഥനാമന്ത്രങ്ങളാവുന്ന ഒരു കോവിലുണ്ട് കന്യാകുമാരിയില്‍. ആഗ്രഹസാഫല്യത്തിനായി കമിതാക്കള്‍ തപം ചെയ്യുന്ന വേളിമലയിലെ കുമാരകോവില്‍. നേര്‍ച്ചകാഴ്‌ചകളും വഴിപാടുകളുമായി അനേകം പേര്‍ ഈ തീര്‍ത്ഥാടനകേന്ദ്രത്തിലെത്തുന്നതിന് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്.

തിരുപ്പതി ശ്രീവെങ്കടേശ്വരക്ഷേത്രം

പ്രകൃതിരമണീയമായ ചന്ദ്രഗിരി കുന്നുകളില്‍ നിന്ന് ഉദ്ഭവിക്കുന്ന സ്വര്‍ണമുഖി നദിയുടെ വിസ്തൃതമായ താഴ്വാരത്തില്‍ വ്യാപിച്ചിരിക്കുന്ന തിരുപ്പതി ക്ഷേത്രങ്ങളുടേയും തീര്‍ഥാടനകേന്ദ്രങ്ങളുടേയും നഗരമാണ്. പൂര്‍വഘട്ടനിരകളുടെ തുടര്‍ച്ചയാണ് തിരുപ്പതിയിലെ മലനിരകള്‍. പട്ടണപ്രാന്തത്തിലുള്ള ശ്രീവെങ്കടേശ്വര ക്ഷേത്രമാണ് തിരുപ്പതിയിലെ മുഖ്യ ആകര്‍ഷണം. ശേഷാചലം കുന്നിന്മേല്‍ നിര്‍മിച്ചിരിക്കുന്ന ഈ ക്ഷേത്രം ദ്രാവിഡ ക്ഷേത്ര ശില്പകലാ മാതൃകയ്ക്ക് ഉത്തമോദാഹരണമാണ്. ക്ഷേത്ര പരിസരത്തുള്ള പാപവിനാശം ജലപാതം, ആകാശഗംഗ, ഗോഗര്‍ഭം, പാണ്ഡവ തീര്‍ഥം എന്നിവ ആന്ധ്രപ്രദേശിന്റെ തീര്‍ഥാടന-വിനോദസഞ്ചാര ഭൂപടത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്.

പഴമുതിര്‍ച്ചോലൈ മധുര

മധുരൈമാനഗരിയുടെ ചാരെയാണ് ആറാംപടവീടായ പഴമുതിര്‍ച്ചോലൈ. അവ്വയാറിന് ജ്ഞാനപ്പഴം നല്‍കിയ ജ്ഞാനസാഗരമായ കടമ്പന്‍ കുടികൊള്ളുന്ന പുണ്യക്ഷേത്രത്തിലേക്ക് പേരുപോലെ മനോഹരമായ ഉപവനമാണ് പഴമുതിര്‍ച്ചോലൈ. ആറാം പടൈവീട്. മധുരക്ക് വടക്കു കിഴക്കായി വൃഷഭാദ്രിയുടെ ഓരത്ത്, മയിലുകള്‍ നൃത്തം ചെയ്യുന്ന വൃക്ഷജാലങ്ങള്‍ക്കിടെ ഒരു എളിയ ക്ഷേത്രം. മലൈക്കീഴവനാണ് ഇവിടെ ഭഗവാന്‍. നൂപുരഗംഗ എന്ന ആറ് കിനിഞ്ഞിറങ്ങുന്ന ചോലമലയുടെ (അളഗാര്‍ മല) കീഴെ വസിക്കുന്നവന്‍ എന്നര്‍ഥം.

Pages

Subscribe to RSS - അന്യസംസ്ഥാനക്ഷേത്രങ്ങൾ