"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
മന്ത്രങ്ങൾ | ഹൈന്ദവം

മന്ത്രങ്ങൾ

ശൈവമന്ത്രവും ശൈവമാലാ മന്ത്രവും:

ശിവഭക്തര്‍ക്കായി ശൈവമന്ത്രവും ശൈവമാലാ മന്ത്രവും എഴുതുന്നു. ആരാധനാ സമയങ്ങളില്‍ ഇവയിലൊരു മന്ത്രമോ അല്ലെങ്കില്‍ ഇവ രണ്ടുമോ ഭക്തിയോടെ ജപിക്കുക. ക്ഷേത്രദര്‍ശന സമയത്തും ജപിക്കാം. കുടുംബത്ത് ആര്‍ക്കെങ്കിലുമോ അല്ലെങ്കില്‍ നമുക്കോ വേണ്ടി എന്തെങ്കിലും കാരണവശാല്‍ പ്രത്യേക പ്രാര്‍ത്ഥന വേണ്ടിവന്നാല്‍ നെയ്‌വിളക്ക് കൊളുത്തി, മഹാദേവനെ ധ്യാനിച്ചുകൊണ്ട് 24 മിനിട്ടില്‍ (ഒരു നാഴിക നേരം) കുറയാതെ ഭക്തിപുരസ്സരം ഈ മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് മാനസപൂജ ചെയ്യുക.

അയ്യപ്പപഞ്ചാക്ഷരകീര്‍ത്തനം

(ന) നന്മമേലില്‍ വരുവതിനായ്‌
നിര്‍മ്മലാ! നിന്നെ സേവ ചെയ്‌തീടുന്നു
സമ്മതം മമ വന്നു തുണയ്‌ക്കണം
ഹരിഹരപുത്രനയ്യപ്പാ പാഹി മാം

(മ) മന്നിലിന്നു മഹാഗിരി തന്നില-
ത്യുന്നതമാം ശബരിമല തന്നില്‍
സേവിച്ചീടും ജനങ്ങളെയൊക്കെയും
പാലിച്ചീടുക സ്വാമി നിലവയ്യാ!

(ശി) ശിവസ്‌തുത! ഞങ്ങള്‍ക്കുള്ള മാലൊക്കെയും
തിരുവടിതന്നെ തീര്‍ത്തു രക്ഷിക്കണം
കരുണാവാരിധേ! കാത്തിടേണം തവ
തിരുമലരടി വന്ദേ നിലവയ്യാ!

(വ) വരണം ഞങ്ങള്‍ക്കു സമ്പത്തു മേല്‌ക്കുമേല്‍
തരണം സന്തതിയുമടിയങ്ങള്‍ക്ക്‌
പലഗുണങ്ങള്‍ ശരീരസൗഖ്യങ്ങളും
വരണമേ നിത്യം സ്വാമി നിലവയ്യാ!

പുരുഷസൂക്തം

സഹസ്രശീര്‍ഷാപുരുഷഃ -
സഹസ്രാക്ഷാഃ സഹസ്രപാദ്,
സഭൂമിം വിശ്വതോവൃത്വാ -
ത്യതിഷ്ഠദ്ദശാംഗുലം.

ശ്രീസൂക്തം

ഹിരണ്യവര്ണ്ണാം ഹരിണീം സുവര്‍ണ്ണരാജതസ്രജാം
ചന്ദ്രാം ഹിരണ്‍മയീം ലക്ഷ്മീം ജാതവേദോ മ ആവഹ
താം മ ആവഹ ജാതവേദോ ലക്ഷ്മീ മനപഗാമിനിം
യസ്യാം ഹിരണ്യം വിന്ദേയം ഗാമസ്വം പുരുഷാനഹം .

ആശ്വപൂര്‍വ്വാം രഥമദ്ധ്യാം ഹസ്ഥിനാതപ്രമോദിനീം
ശ്രിയം ദേവിമുപവ്യയേ ശ്രീര്മാ ദേവിര്‍ജുഷതാം
കാം സോസ്മിതാം ഹിരണ്യപ്രാകാരാം ആര്ദ്രാം ജ്വലന്തീം ത്രുപ്താം തര്പയന്തിം
പദമേ സ്ഥിതാം പദ്മവര്ണ്ണാം താമിഹോപഹവ്യയെ ശ്രിയം.

ഗായത്രി മന്ത്രം

ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു വൈദികമന്ത്രം ആണു് ഗായത്രീമന്ത്രം. ഭാരതീയ ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രമെന്നും, ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നും, ഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ്മന്ത്രങ്ങൾ ചെയ്യാൻ ഒരു സാധകൻ അർഹതയുള്ളവനാകുന്നതുമെന്നുമാണ്‌ വിശ്വാസം. സവിതാവിനോടുള്ള പ്രാർത്ഥനയാണ്‌ ഈ മന്ത്രം. സവിതാവ്‌ സൂര്യദേവനാണ്‌.

ആദിത്യഹൃദയം

തതോ യുദ്ധ പരിശ്രാന്തം സമരേ ചിന്തയാ സ്ഥിതം
രാവണം ചാഗ്രതോ ദൃഷ്ട്വ യുദ്ധായ സമുപസ്ഥിതം

ദൈവതൈശ്ച സമാഗമ്യ ദൃഷ്ടമഭ്യാ ഗതോരണം
ഉപാഗമ്യാ ബ്രവീദ്രാമം അഗസ്ത്യോ ഭഗവാന്‍ ഋഷി:

രാമ രാമ മഹാബാഹോ ശ്രുണു ജുഹ്യം സനാതനം
യേന സര്‍വാനരീന്‍ വസ്ത സമരേ വിജയിഷ്യസി

ആദിത്യ ഹ്രദയം പുണ്യം സര്‍വ ശത്രുവിനാശനം
ജയാവഹം ജപേന്നിത്യം അക്ഷയ്യം പരമം ശിവം

സര്‍വ്വ മംഗളമാംഗല്യം സര്‍വ പാപപ്രണാശനം
ചിന്താശോക പ്രശമനം ആയൂര്‍ വര്‍ദ്ധമനുത്തമം

രശ്മി മന്തം സമുന്ത്യന്തം ദേവാസുര നമസ്ക്രതം
പൂജയസ്വ വിവസ്വന്തം ഭാസ്കരം ഭുവനേശ്വരം

രാജഗോപാലമന്ത്രം

''കൃഷ്‌ണാ കൃഷ്‌ണാ മഹായോഗിന്‍
ഭക്‌താനാം അഭയം കര
ഗോവിന്ദാ പരമാനന്ദാ
സര്‍വ്വം മേ വശമാനയ''

ധനസമൃദ്ധിക്കും ഐശ്വര്യത്തിനും എന്ന രാജഗോപാലമന്ത്രം 41 പ്രാവശ്യം ജപിക്കണം.

മഹാബല ഗോപാലമന്ത്രം

''നമോ വിഷ്‌ണവേ സുരപതയേ
മഹാബലായ സ്വാഹ''

ആരോഗ്യവര്‍ദ്ധനയ്‌ക്ക് എന്ന മഹാബല ഗോപാലമന്ത്രം 41 പ്രാവശ്യം ജപിക്കണം.

ഹയഗ്രീവ ഗോപാല മന്ത്രം

''ഉല്‍ഗിരല്‍ പ്രണവോല്‍ഗീഥ
സര്‍വ്വ വാഗീശ്വരേശ്വരാ
സര്‍വ്വ വേദമയാചിന്ത്യ
സര്‍വ്വം ബോധയ ബോധയ''

ജ്‌ഞാനസമ്പാദനത്തിന്‌ എന്ന ''ഹയഗ്രീവ ഗോപാല മന്ത്രം'' 41 പ്രാവശ്യം ജപിക്കണം.

വിദ്യാഗോപാല മന്ത്രം

''കൃഷ്‌ണ കൃഷ്‌ണാ ഹരേ കൃഷ്‌ണാ
സര്‍വ്വജ്‌ഞാ ത്വം പ്രസീദ മേ
രമാ രമണാ വിശ്വേശാ,
വിദ്യാമാശു പ്രയശ്‌ച മേ'

വിദ്യാഭ്യാസ പുരോഗതിക്കും വിജയത്തിനും എന്ന വിദ്യാഗോപാല മന്ത്രം 41 പ്രാവശ്യം ജപിക്കണം.

Pages

Subscribe to RSS - മന്ത്രങ്ങൾ