"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
പുരാണങ്ങൾ | ഹൈന്ദവം

പുരാണങ്ങൾ

ഗരുഡന്‍

ഗരുഡനെ വിഷ്ണുവിന്റെ വാഹനമായും അംശാവതാരമായും പ്രകീര്‍ത്തിക്കുന്നു. ഗരുഡന്റെ ജനത്തെ സംബന്ധിച്ച്‌ മഹാഭാരത്തില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു. കശ്യപന്റെ രണ്ട്‌ പത്നിമാരായിരുന്നു കദ്രുവും, വിനതയും. അവരുടെ ശുശ്രൂഷയില്‍ സന്തുഷ്ടനായ കശ്യപന്‍ ഇഷ്ടമുള്ള വരം വരിച്ചുകൊള്ളുവാന്‍ പറഞ്ഞു. കദ്രു ആയിരം പുത്രന്മാരെയും, വിനത വീരശൂരപരാക്രമികളായ രണ്ട്‌ പുത്രന്മാരെയും വരിച്ചു. അതനുസരിച്ച്‌ കദ്രു ആയിരം അണ്ഡങ്ങള്‍ക്കും വിനത രണ്ട്‌ അണ്ഡങ്ങള്‍ക്കും ജന്മം നല്‍കി. അഞ്ഞൂറ്‌ വര്‍ഷം കഴിഞ്ഞപ്പോള്‍ കദ്രുവിന്റെ അണ്ഡങ്ങള്‍ വിരിഞ്ഞ്‌ സര്‍പ്പസന്തതികള്‍ ജാതരായി. ഇതുകണ്ട്‌ കുണ്ഠിതയായ വിനത തന്റെ ഒരു അണ്ഡത്തെ പൊട്ടിച്ചുനോക്കി.

അർജ്ജുനപത്ത്

മഹാഭാരതത്തിലെ പ്രധാന കഥാപാത്രമായ അർജ്ജുനന്റെ പത്തുപേരുകളാണ് അർജ്ജുനപത്ത് എന്നറിയപ്പെടുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം പേടികുറയ്ക്കാൻ അർജ്ജുനപത്ത് ജപിക്കുന്നത് ഉപകരിക്കും എന്നു വിശ്വസിക്കുന്നു.

"അർജ്ജുനൻ ഫൽഗുനൻ പാർഥൻ വിജയനും,
വിശ്രുതമായപേർ പിന്നെ കിരീടിയും,
ശ്വേതാശ്വനെന്നും ധനഞ്ജയൻ ജിഷ്ണുവും,
ഭീതീഹരം സവ്യസാചി വിഭത്സുവും,
പത്തുനാമങ്ങളും നിത്യം ജപിക്കലോ നിത്യഭയങ്ങളകന്നുപോം നിശ്ചയം."

1 അർജ്ജുനൻ വെളുപ്പു നിറമുള്ളവൻ

2 ഫൽഗുണൻ ഫാൽഗുണമാസത്തിൽ ജനിച്ചവൻ

നരകം

ത്രൈലോകത്തിനും തെക്ക്, ഗർഭോദകസമുദ്രത്തിനു മുകളിലായി, ഭൂമിയുടെ താഴെയായാണ് നരകം സ്ഥിതി ചെയ്യുന്നത്. ഓരോരോ പാപകർമ്മങ്ങൾ ചെയ്തവർക്ക് ഈ വിധം നരകങ്ങളെന്ന് മുൻ‌വിധിയുണ്ട്.ഭാരതീയ ധർമ്മശാസ്ത്രങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ, ഭഗവദ് ഗീത എന്നിവയിൽ നരകത്തെക്കുറിച്ചുള്ള പ്രതിപാദ്യങ്ങളുണ്ട്. വേദാന്തസൂത്രത്തെപ്പറ്റിയുള്ള പഠനത്തിൽ ശങ്കരാചാര്യർ നരകത്തെക്കുറിച്ച് പ്രസ്താവിക്കുന്നുൻട്.

പത്മവ്യൂഹം - ചക്രവ്യൂഹം

മുന്‍‌കൂട്ടിയുള്ള പടയൊരുക്കങ്ങളും സേനാവിന്യാസങ്ങളും പ്രത്യക്ഷത്തിലുണ്ടാവാത്ത സൈനികവിന്യാസമാണ് പത്മവ്യൂഹം. വിശദമായി പറഞ്ഞാല്‍ " കൂമ്പടയുവാന്‍ തുടങ്ങുന്ന ഒരു താമരയുടെ രൂപത്തിലാണു് സേനാവിന്യാസം. ലക്ഷ്യത്തിലെത്തും തോറും താമരയുടെ ഉള്ളിലേക്കുള്ള പ്രവേശനം ചെറുതായി വരുന്ന രീതിയില്‍ പടനീക്കവും. ഭൃംഗം എപ്രകാരം അടഞ്ഞുപോയ താമരയുടെ ഉള്ളില്‍ പെടുന്നുവോ അപ്രകാരം എതിരാളിയെ ബന്ധനസ്ഥനാക്കുന്ന

ഗംഗയുടെ മാഹാത്മ്യം

ഗംഗാനദിയുടെ മാഹാത്മ്യത്തെകുറിച്ച് മഹാഭാരതം അനുശാസനപര്‍വ്വം ഇരുപത്തിയാറാം അദ്ധ്യായത്തില്‍ ഇപ്രകാരം പ്രസ്താവിക്കപ്പെട്ടു കാണുന്നു. മരണാനന്തരം മനുഷ്യന്റെ അസ്ഥി ഗംഗാജലത്തില്‍ നിക്ഷേപിച്ചാല്‍ അയാള്‍ക്ക്‌ സ്വര്‍ഗ്ഗപ്രാപ്തിയുമുണ്ടാകും. ജീവിതകാലം മുഴുവനും പാപം ചെയ്തവനും ഗംഗാദേവിയെ സേവിച്ചാല്‍ വിഷ്ണുപാദം പ്രാപിക്കാം. നൂറുയാഗങ്ങള്‍ക്കൊണ്ട് സിദ്ധിക്കുന്ന ഫലം ഗംഗാസ്നാനം കൊണ്ട് ലഭിക്കും. ഒരുവന്റെ അസ്ഥി ഗംഗാനദിയില്‍ എത്രനാള്‍ അവശേഷിക്കുന്നുവോ അത്രയും കാലം അയാള്‍ക്ക്‌ സ്വര്‍ഗ്ഗത്തില്‍ മാന്യമായ സ്ഥാനം ലഭിക്കുമത്രേ.

ശ്രീകൃഷ്ണൻ

ഹിന്ദുമതവിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒന്നാണ് കൃഷ്ണൻ ` . കൃഷ്ണനെ ചക്രധാരിയായിട്ടാണ് കണക്കാക്കുന്നത്. മഹാഭാരതത്തിലെ ഒരു പ്രധാന കഥാപാത്രം കൂടിയാണ് കൃഷ്ണൻ. കൃഷ്ണൻ മഥുരയിലെ രാജകുടുംബാഗത്തിലെ വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി ജനിച്ചു. മഥുര കൃഷ്ണന്റെ മാതാപിതാക്കളുൾപ്പെടുന്ന യദുവംശത്തിന്റെ(യാദവന്മാർ) തലസ്ഥാനമാണ്. ദേവകിയുടെ സഹോദരനായ കംസൻ പിതാവായ ഉഗ്രസേന മഹാരാജാവിനെ തടവിലാക്കി അധികാരം പിടിച്ചെടുത്തു.

അംഗിരസ്സ്

ഭാരതീയ പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ബ്രഹ്മാവിന്റെ മാനസപുത്രനായ മഹർഷിയാണു അംഗിരസ്സ്. (अंगिरस्) അഥർവ്വവേദത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളാണ് അംഗിരസ്സ് എന്ന് ഹിന്ദു ധർമ്മശാസ്ത്രം വിശ്വസിക്കുന്നു. അഥർവമുനിയുമൊത്താണ്‌ ഇദ്ദേഹം അഥർവ്വവേദം നിർമ്മിച്ചതെന്ന്‌ കരുതുന്നു. ഇദ്ദേഹം സപ്തർഷിമാരിൽ ഒരാളാണെന്നും വിശ്വസിക്കുന്നവരുണ്ട്. ആഗ്നേയി (അഗ്നികന്യക) യുടെ ഗർഭത്തിൽനിന്നു ജനിച്ചവൻ എന്ന അർത്ഥത്തിലാണ് അംഗിരസ്സ് എന്ന പേരുണ്ടായത്. 'അംഗാര' (തീക്കനൽ) ത്തിൽനിന്ന് ഉദ്ഭവിച്ചവനാകയാൽ അംഗിരസ്സ് എന്ന പേരു സിദ്ധിച്ചുവെന്നും വേറൊരു കഥയും പ്രചാരത്തിലുണ്ട്.

മഹിഷാസുരൻ

മൂന്നു ലോകവും അടക്കിവാണു എന്ന് ഹിന്ദു പുരാണങ്ങളിൽ വിശ്വസിക്കപ്പെടുന്ന ഒരു അസുരരാജാവായിരുന്നു മഹിഷാസുരൻ. അസുരരാജാവായ രംഭന്, മഹിഷത്തിൽ ‍(എരുമ) ഉണ്ടായ മകനാണു മഹിഷാസുരൻ. കഠിനമായ തപസ്സിനാൽ ബ്രഹ്മാവിനെ പ്രസാദിപ്പിച്ച മഹിഷനു നരനാലോ ദേവനാലോ വധിക്കപ്പെടുകയില്ല എന്ന വരം ലഭിച്ചു.വരബലത്തിൽ ഉന്മത്തനായ മഹിഷാസുരൻ മൂന്നു ലോകവും ആക്രമിച്ചു കീഴ്പ്പെടുത്തി. സ്വർഗലോകം കീഴ്പ്പെടുത്തിയ മഹിഷൻ ദേവേന്ദ്രനെയും മറ്റ് ദേവന്മാരെയും ദേവലോകത്തു നിന്നും ആട്ടിയോടിച്ചു.പരിഭ്രാന്തരായ ദേവകൾ ഒത്തു ചേർന്നു ആലോചിച്ചു. നരനാലോ ദേവനാലോ വധിക്കപ്പെടില്ലാത്തതിനാൽ, മഹിഷനെ വധിക്കാൻ ഒരു യുവതിയെ രൂപം കൊടുത്തു.

ഇന്ദ്രധ്വജം

ഹിന്ദുപുരാണങ്ങളിൽ ശത്രുഭയം ഇല്ലാതാക്കുന്നതിനും മഴ പെയ്യിക്കുന്നതിനും മറ്റും ഉയർത്തുന്ന കൊടിമരമാണ് ഇന്ദ്രധ്വജം. രാക്ഷസന്മാരോടെതിരുടുന്നതിനു മഹാവിഷ്ണുവാണ് ഇത് ആദ്യം ദേവന്മാർക്കു നൽകിയതെന്ന് ബൃഹത്സംഹിതയുടെ രത്നപ്രഭാഭാഷാവ്യാഖ്യാനത്തിൽ ശ്രീ. പുലിയൂർ പി.എസ്. പുരുഷോത്തമൻ നമ്പൂതിരി പറഞ്ഞിരിക്കുന്നു. ശത്രു സംഹാരം നടത്തിയ ശേഷം ദേവേന്ദ്രൻ ഈ ധ്വജത്തെ വസു എന്ന രാജാവിനു കൊടുത്തുവെന്നും, വസുവിൻറെ ഇന്ദ്രധ്വജ പൂജയിൽ സന്തുഷ്ടനായ ഇന്ദ്രൻ അദ്ദേഹത്തെ അനുഗ്രഹിച്ചുവെന്നുമാണ് അതിൽ പരാമർശിച്ചിട്ടുള്ളത്. ഈ കഥ ഭേദങ്ങളോടുകൂടി മഹാഭാരതത്തിലും (ആദിപർവം I xiii-17,27) കാണുന്നുണ്ട്.

അഗ്നിദേവൻ

വേദങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന ഒരു ദേവനാണ് അഗ്നിദേവൻ. ഇന്ദ്രൻ കഴിഞ്ഞ് അടുത്തസ്ഥാനം അഗ്നിദേവനാണ് . അഷ്ടദിക്പാലകരിൽ ഒരാളായ അഗ്നി തെക്ക് കിഴക്ക് ദിക്കിന്റെ ആധിപത്യം വഹിക്കുന്നു. പരമപുരുഷന്റെ മുഖത്തുനിന്ന് അഗ്നി ജനിച്ചു എന്നാണ് ഋഗ്വേദത്തിൽ പറയുന്നത്. മനുവിന്റെ അഭിപ്രായത്തിൽ, അഗ്നിയുണ്ടായത് ജലത്തിൽനിന്നാണ്. വായുവിൽനിന്നാണ് എന്നു വേദാന്തസൂത്രങ്ങളിൽ പറയുന്നു. അംഗിരസ്സിന്റെ പുത്രൻ, ശാണ്ഡില്യമഹർഷിയുടെ പൗത്രൻ, ബ്രഹ്മാവിന്റെ ജ്യേഷ്ഠപുത്രൻ എന്നെല്ലാം അഗ്നിയെക്കുറിച്ച് വേദപുരാണങ്ങളിൽ പരാമർശമുണ്ട്.

Pages

Subscribe to RSS - പുരാണങ്ങൾ