അമരവിള രാമേശ്വരം മഹാദേവക്ഷേത്രം


അമരവിള രാമേശ്വരം മഹാദേവക്ഷേത്രം  

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ അമരവിളയിൽ സ്ഥിതിചെയ്യുന്ന മഹാദേവക്ഷേത്രമാണ് രാമേശ്വരം ക്ഷേത്രം. കേരളത്തിൽ സ്ഥിതിചെയ്യുന്ന 108 ശിവാലയങ്ങളിലെ ഏറ്റവും ദക്ഷിണദേശത്തുള്ള ക്ഷേത്രമാണിത്. പരശുരാമൻ സ്ഥാപിച്ചു എന്ന് ഐതിഹ്യമുള്ള 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. നെയ്യാർ നദിക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമ പ്രതിഷ്ഠിതമെങ്കിലും, ഇവിടെ ശിവലിംഗ പ്രതിഷ്ഠ നടത്തിയത ശ്രീരാമനാണ് എന്ന് കരുതുന്നു. ശ്രീരാമൻ വനവാസ കാലത്ത് ഇവിടെ വന്നു വെന്നും ശിവലിംഗ പ്രതിഷ്ഠ നടത്തിയെന്നാണ് വിശ്വാസം.നെയ്യാറ്റിൻകരയിൽ നിന്നും 6 കിലോമീറ്റർ ദൂരെ അമരവിളയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

Tags

Kerala temples   Temples in തിരുവനന്തപുരം  

Share

Subscribe News Latter

Subscribe to our newsletter